Saturday 30 July 2011

ഔഷധ സസ്യങ്ങളും ഉപയോഗങ്ങളും


GINGER (Zingiber officinale)


Kingdom:Plantae
clade:Angiosperms
clade:Monocots
clade:Commelinids
Order:Zingiberales
Family:Zingiberaceae
Genus:Zingiber
Species:Z. officinale

Ginger is an herb.the rhizome of the plant Zingiber officinale.Ginger is a knotted, thick, beige underground stem (rhizome).In foods and beverages, ginger is used as a flavoring agent.

1.     ഇഞ്ചി – ചുക്ക്




Botanical Name      : Zingiber officinale
സംസ്കൃതം       : ശുണ്ഡി
തമിഴ്,മലയാളം    : ഇഞ്ചി

ആയുര്‍വേദത്തിലെ  മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക്, ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്. ത്രികടു എല്ലാ ഔഷധക്കൂട്ടുകളിലും ഉള്‍പ്പെടുന്നു. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളിലും ഇഞ്ചി സാധാരണയായി ഉപയോഗിച്ചുവരുന്നു.
ദഹനക്കേട്, ഗ്യാസ്ട്രബിള്‍ :
ഇഞ്ചിനീരും ചെറുനാരങ്ങനീരും തുല്യ ഭാഗം ഇന്തുപ്പും
കഴിക്കുക.
പുളിച്ചു തികട്ടല്‍, അരുചി :
കുരുമുളകും ജീരകവും സമം പൊടിച്ച് അല്പം ഇഞ്ചിച്ചാറില്‍            ചേര്‍ത്ത് കഴിക്കുക.

നീരിളക്കം:
1.ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക.
2.പുറത്തെ തൊലി ചുരണ്ടിക്കളഞ്ഞ് ഇഞ്ചി ചെറുകഷ്ണങ്ങളാക്കി തേനിലിട്ട് സൂക്ഷിക്കുക. മൂന്നു മാസത്തിനുശേഷം കുറേശ്ശേ ദിവസവും കഴിക്കുക.

നീര്:
1.ഇഞ്ചി അരച്ചതും ശര്‍ക്കരയും കൂട്ടി ചുക്ക് കഷായവുമായി കഴിക്കുക.
2.ഇഞ്ചി ചതച്ച് പശുവിന്‍ പാലില്‍ ഇട്ട് പാല്‍ കാച്ചികുടിക്കുക.

ചുമ,ശ്വാസം മുട്ടല്‍, ഉദരശൂല, Angina pectoris:
                1.ചുക്ക്കഷായം നിത്യവും കഴിക്കുക.

കണ്ഠരോഗം, അര്‍ശ്ശസ്, ശ്വാസം മുട്ടല്‍,ചുമ:

                ചുക്ക് അഞ്ചുഭാഗം, ചെറുതിപ്പലി നാലുഭാഗം, കുരുമുളക് മൂന്നുഭാഗം, നാഗപ്പൂവ് രണ്ടുഭാഗം, ഏലത്തരി ഒരുഭാഗം ഇവ പൊടിച്ച് സമം ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിക്കുക. ഇത് സ്വരത്തെ നന്നാക്കുന്നു.

ശരീരപുഷ്ടിക്ക്:
ചുക്ക് ഒരുഭാഗം, ഉണ്ട ശര്‍ക്കര രണ്ടുഭാഗം, വറുത്ത എള്ള് നാല്ഭാഗം, ചുക്കും എള്ളും പ്രത്യേകം പൊടിച്ചു വേണ്ടത്ര ശര്‍ക്കരയും ചേര്‍ത്ത് വീണ്ടും നല്ലപോലെ ഇടിച്ച് ചേര്‍ത്ത് കുറേശ്ശേ ദിവസവും കഴിക്കുക.

ഹൃദ്രോഗം:
ചുക്ക് കഷായത്തില്‍ അല്പം കായവും തൂവര്‍ച്ചില ഉപ്പും ചേര്‍ത്ത് കഴിക്കുക.

വാതസംബന്ധമായ രോഗങ്ങള്‍ക്കും, സന്ധികളില്‍ ഉണ്ടാക്കുന്ന നീരിനും:
1.ചുക്ക് അരച്ച് വാഴയിലകൊണ്ട് പൊതിഞ്ഞ് ആവിയില്‍ വച്ചോ, അടുപ്പിലിട്ടു ചൂടാക്കിയോ നീരെടുത്ത് ആവണക്കിന്‍ വേരിട്ട് കഷായവും, അല്പം തേനുമായി ചേര്‍ത്ത് കഴിക്കുക.
2.ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക.

തലവേദന:
നെറ്റിയിലും പുരികത്തിനുമുകളിലും ഉണ്ടാകുന്ന തലവേദനയ്ക്ക് ½ സ്പൂണ്‍ പൊടിവെള്ളത്തില്‍ ചാലിച്ച് ചൂടാക്കി വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടുക.

തുമ്മല്‍, പനി, വായുക്ഷോഭം, വിളര്‍ച്ച:
                ചുക്ക് കല്‍ക്കമായി കാച്ചിയെടുത്ത് നെയ്യ് ദിവസവും ഉപയോഗിക്കുക.

നീരിന് പുറമെ പുരട്ടാന്‍:
ചുക്ക്, വേട്ടാവെളിയന്‍കൂട്, കറിവേപ്പില, ഉമ്മത്തിന്‍റെ ഇല, ഇന്തുപ്പ് ഇവ കാടി കൂട്ടി അരച്ച് കാടിയില്‍ കലക്കി നന്നായി ചൂടാക്കി അല്പം ആറിയ ശേഷം പുരട്ടുക.
പാമ്പു കടിച്ചുണ്ടാകുന്ന നീരിനും ഇത് വിശിഷ്ടമാണ്.

ദഹനക്കേട്, ഛര്‍ദ്ദി:
    ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് 1 ഭാഗം, ജീരകം നെയ്യില്‍ വറുത്തത് 1 ഭാഗം, മലര് 2 ഭാഗം, പഞ്ചസാര(കല്‍ക്കണ്ടം) 4      ഭാഗം എല്ലാം കൂടെ പൊടിച്ച് യോജിപ്പിച്ച് കൂടെ കൂടെ കഴിക്കുക. ഇതാണ് പ്രസിദ്ധമായ മലരിഞ്ചി.